Search
Close this search box.

ആലംകോട്ട് ആംബുലൻസ് കാറിലും ബൈക്കിലും ഇടിച്ച് അപകടം

ei7E1XC57809

ആലംകോട് : ആലംകോട് ജംഗ്ഷനിൽ ആംബുലൻസ് വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5 അര മണിയയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഭാഗത്തേക്ക്‌ പോയ ഹരിപ്പാടുള്ള ആംബുലൻസ് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രോഗിയില്ലാതെ വന്ന ആംബുലൻസിന്റെ അമിത വേഗത അപകടം ഉണ്ടാക്കി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നു. അതല്ല കാർ പെട്ടെന്ന് വെട്ടിതിരിച്ചതാണ് അപകട കാരണമെന്നും ബൈക്കിലേക്ക് ഇടിച്ചു കയറിയത് അങ്ങനെയാണെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. അപകടത്തെ തുടർന്ന് ആലംകോട് ജംഗ്ഷനിൽ ഗതാഗതം സ്തംഭിച്ചു. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!