Search
Close this search box.

കോൺഗ്രസ്‌ നേതാവ് ആലംകോട് അഷറഫിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം

eiSCWTF39071

ആലംകോട് : കോൺഗ്രസ്‌ നേതാവായ ആലംകോട് അഷറഫിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. ഇന്ന്‌ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. അപകടത്തിൽ ആലംകോട് അഷറഫിന് പരിക്കേറ്റു. വൈകുന്നേരം പ്രദേശവാസികളല്ലാത്ത രണ്ട് ഓട്ടോ ഡ്രൈവർമാർ പരസ്പരം വാക്കുതർക്കവും സംഘർഷവും നടക്കുകയായിരുന്നു. മാത്രമല്ല മറ്റു യാത്രക്കാർക്ക് അപകടം വരാൻ സാധ്യതയുള്ള നിലയിൽ റോഡിൽ ആയിരുന്നു ഇവരുടെ തർക്കവും. തുടർന്നു അതുവഴി വന്ന ആലംകോട് അഷ്റഫ്‌ സംഘർഷം നിയന്ത്രണ വിധേയമാക്കാനും ഇരുകൂട്ടരെയും പിരിച്ചുവിടാനും ശ്രമം നടത്തി. എന്നാൽ അതിൽ ഒരു ഡ്രൈവർ ഓട്ടോ വേഗത്തിൽ മുന്നോട്ട് എടുത്ത് ഇടിക്കുകയായിരുന്നെന്ന് ആലംകോട് അഷറഫ് പറഞ്ഞു. മാത്രമല്ല തന്നെ ഇടിച്ചില്ലായിരുന്നെങ്കിൽ ഓട്ടോ ഇരുചക്രവാഹനത്തിൽ അതുവഴി വന്ന സ്ത്രീകളിലേക്ക് പാഞ്ഞു കയറുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർമാർ മദ്യപിച്ചിരുന്നതായും പറയുന്നു. നാട്ടുകാരനായ ആലംകോട് അഷറഫിനെ ഇടിച്ചിട്ടത് കണ്ട നാട്ടുകാർ ഇടപെട്ട് ഡ്രൈവർമാരെ പിടിച്ചു വെച്ച് പോലീസിനെ വിളിച്ചു. ആറ്റിങ്ങൽ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!