Search
Close this search box.

3 വയസ്സുകാരിയുടെ ചെവിയിൽ കമ്മൽ ഒടിഞ്ഞു കുടുങ്ങി : ഫയർ ഫോഴ്സ് ജീവനക്കാർ ചെയ്തത് കണ്ടോ…

eiKN1AP70691

ആറ്റിങ്ങൽ : തീ കെടുത്താനും ആറ്റിൽ ചാടി രക്ഷപ്പെടുത്താനും മാത്രമല്ല നമ്മുടെ  അഗ്നിശമനസേന സംഘം. വേണ്ടിവന്നാൽ ചെറിയ ഓപ്പറേഷൻ വരെ അവർ നടത്തും. ആറ്റിങ്ങൽ ഫയർഫോഴ്സ് ഇതിനോടകം വിവിധ തരം ആളുകളുടെ കൈ വിരലിൽ കുടുങ്ങിയ മോതിരവും മറ്റും വളരെ സുരക്ഷിതമായി തന്നെ വേർപ്പെടുത്തി കൊടുത്തിട്ടുണ്ട്. എന്നാൽ ഇന്ന് മൂന്നു വയസുകാരിയുടെ ചെവിയിൽ കുടുങ്ങിയ കമ്മലാണ് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ ആറ്റിങ്ങൽ ഫയർഫോഴ്സ് ജീവനക്കാർ വേർപെടുത്തിയത്.

ആറ്റിങ്ങൽ കൊടുമൺ മിലിയിൽ സോനാ ശംഭുവിന്റെ മകൾ ശതാക്ഷി (3)യുടെ ചെവിയിൽ കമ്മൽ ഒടിഞ്ഞു കുടുങ്ങി നീരുവന്ന നിലയിലായിരുന്നു. തുടർന്ന് സോന മകളെയും കൂട്ടി ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ എത്തി. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ഫയർ സ്റ്റേഷനിലെ ജീവനക്കാർ ഉടൻ തന്നെ കട്ടിംങ് പ്ലയർ ഉപയോഗിച്ചു കുഞ്ഞിന്റെ ചെവിയിൽ കുടുങ്ങിയ കമ്മൽ വേർപെടുത്തി സുരക്ഷിതമായി എടുത്തു.

വീഡിയോ :

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!