Search
Close this search box.

ആറ്റിങ്ങലിൽ ദേശീയ പാത വികസനം രണ്ടാഴ്ചയ്ക്കുള്ളിൽ….

eiR578J94555

ആറ്റിങ്ങൽ : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആറ്റിങ്ങൽ ദേശീയപാത വികസനം രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന് വിവരം. കരാർ നടപടികൾ പൂർത്തിയായി .ജി പി എസ് സർവേ നടപടികൾ പൂർത്തിയാക്കി. കരാറെടുത്ത കമ്പനിയുടെ ഉടമസ്ഥതയിലുള്ള യാർഡിൽ  ദേശീയപാത വികസനത്തിനായി എത്തിക്കേണ്ട വസ്തുക്കളുടെ നിർമാണവും തുടങ്ങി. 10 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ ഓട , സംരക്ഷണ ഭിത്തി, യൂട്ടിലിറ്റി ഡക്ട് എന്നിവയുടെ നിർമാണമാണ്  പൂർത്തിയാക്കുന്നത്.

ആറ്റിങ്ങലിൽ ദേശിയപാത വികസനത്തിനായി 24,12,04,300 രൂപയുടെ ഭരണാനുമതിയാണ്  ലഭിച്ചത്. 19.72 കോടി രൂപയുടെ നിർമാണ കരാറാണ് കമ്പനിക്ക് നൽകിയിട്ടുള്ളത്. രണ്ടേ മുക്കാൽ കിലോമീറ്ററാണ് ദൈർഘ്യം. പൂവമ്പാറ ഹോമിയോ ആശുപത്രി ജംക്‌ഷൻ മുതൽ മൂന്ന്മുക്ക് വരെയാണ് ദേശീയ പാത വീതികൂട്ടുന്നത്.നിലവിലുള്ള പതിമൂന്ന് മീറ്റർ വീതിയിൽ നിന്നു പതിനാറ് മീറ്ററായി ഉയർത്തും.

ടാറിങ്ങിന്റെ വീതി പത്തിൽ നിന്നു പതിനാലായും ഉയർത്തും. ഒരുവർഷം മുൻപാണ് ദേശിയപാത വികസനത്തിനായി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്തത്. 2018 നവംബറിൽ സർക്കാർ–സ്വകാര്യസ്ഥാപനങ്ങളുടെ മതിലുകളും  കെട്ടിടങ്ങളും അടക്കം ഇടിച്ചു നിരത്തിയിരുന്നു . 2018  ഓഗസ്റ്റ് 30 ന്  കലക്ടർ ദേശീയപാത വീതികൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇടിച്ചുപൊളി നടത്തിയത്.

കച്ചേരി നടയിലെ പോസ്റ്റ് ഓഫിസിന്റെ സ്ഥലം ലഭിക്കാത്തതാണ് വികസനത്തിന് തടസമായി നിൽക്കുന്നത്. സഥലം ലഭിക്കാത്തതിനാൽ കച്ചേരി നടയിൽ വീതികൂട്ടാനാകില്ല.വീതികൂട്ടുന്ന ദേശീയപാത കച്ചേരി നടയിലെത്തുമ്പോൾ കുപ്പിക്കഴുത്തുപോലെ ചുരുങ്ങും.ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനടക്കം കത്തയച്ചുവെങ്കിലും നടപടികൾ വൈകുകയാണ്. എന്നാൽ നിലവിലെ അവസ്ഥയിൽ തന്നെ ദേശീയപാത വികസനം നടത്താനാണ് അധികൃതരുടെ ശ്രമം.റെഡിമെയ്ഡ് ഓടകളും റെഡിമെയ്ഡ്സംരക്ഷണ ഭിത്തിയും  റെഡിമെയ്ഡ് യൂട്ടിലിറ്റി ഡക്ടും സ്ഥാപിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നാലുവരിപ്പാതയാക്കിയാണ് വികസനം. വികസനം പൂർത്തിയാക്കുന്നതോടെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നിലവിലുള്ള വൺവെ സംവിധാനം ഒഴിവാക്കും .

ദേശിയപാതയുടെ മധ്യത്തിൽ മീഡിയനുകളും നാലുമുക്ക് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റും സ്ഥാപിക്കും. ചിലയിടങ്ങളിൽ ഡിവൈഡറുകളും സ്ഥാപിക്കും . തിരുവനന്തപുരം– കാസർകോഡ് ദേശീയപാത പൂർത്തിയാകുന്നതോടെ നിലവിലെ ദേശീയ പാത സംസ്ഥാനപാതയാവും. തടസങ്ങൾ എല്ലാം നീങ്ങി. പതിറ്റാണ്ടുകളായി കയ്യടക്കി വച്ചിരുന്ന കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു.

രാജഭരണത്തിന് ശേഷം ആറ്റിങ്ങലിൽ നടക്കുന്ന ഏറ്റവും മികച്ച വികസനത്തിനാണ് തുടക്കമാകുന്നതെന്നു നഗരസഭ ചെയർമാൻ എം പ്രദീപ് പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജോലികൾ ഉടൻ തുടങ്ങും. നടപടികൾ ഊർജിതമാക്കാൻ നിർദേശം നൽകിയതായി  ബി.സത്യൻ എം എൽ എ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!