Search
Close this search box.

അയിരൂരിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ നിലമ്പൂർ സ്വദേശി അറസ്റ്റിൽ

eiV89MY66825

അയിരൂർ : 16 വയസ്സുകാരിയായ പെൺകുട്ടിയെ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ നിലമ്പൂർ സ്വദേശി ഇർഫാൻ(23) അയിരൂർ പൊലീസിന്റെ പിടിയിലായി. സ്നേഹം നടിച്ച് പെൺകുട്ടിയെ കന്യാകുമാരിയിലും വിവിധ സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. മാത്രമല്ല പെൺകുട്ടിയെ എറണാകുളത്തി മഠത്തിൽ ചേർത്ത് തുണിക്കടയിൽ ജോലിയും തരപ്പെടുത്തി കൊടുത്ത് ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. പ്രതി കളമശ്ശേരിയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി അശോകൻ ഐപിഎസ്സിന്റെ നിർദേശത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിൽ അയിരൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ഡി. സജീവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!