Search
Close this search box.

ജില്ലാതല കേരളോത്സവത്തിന് ഡിസംബർ 14-ന് പാലോട് തിരിതെളിയും.

eiAW4WE10412

പാലോട് : സംസ്ഥാന യുവജന ബാേർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് 14-ന് പാലോട് തിരിതെളിയും.16-ന് സമാപിക്കും. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ തലങ്ങളിൽ ഒന്നാം സ്ഥാനം കൈവരിച്ച കായിക പ്രതിഭകളാണ് ജില്ലാ കേരളോത്സവത്തിൽ മാറ്റുരയ്ക്കുന്നത്, ജില്ലാ തലത്തിൽ മാത്രം നടത്തുന്ന ദേശീയ യുവോത്സവ ഇനങ്ങളായ വായ്പ്പാട്ട്, ക്ളാസ്സിക്കൻ- ഹിന്ദുസ്ഥാനി, മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താർ, ഫ്ളൂട്ട്, വീണ, ഹാർമോണിയം (ലൈറ്റ്), ഗിത്താർ എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള 30 വയസിനു താഴെയുള്ളവർ ഫോട്ടോ പതിച്ച അപേക്ഷയും സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖയും സഹിതം 10-നകം ജില്ലാപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2550750.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!