Search
Close this search box.

വീടിന് മുന്നിൽ ഒളിപ്പിച്ചിരുന്ന താക്കോൽ എടുത്ത് പട്ടാപ്പകൽ കവർച്ച : പണവും ആഭരണങ്ങളും നഷ്ടമായി

ei6Y6TR26050

വിളവൂർക്കൽ : പട്ടാപ്പകൽ അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ താക്കോൽ കൊണ്ട് തുറന്ന് കവർച്ച. മോഷ്ടാവെന്ന് കരുതുന്നയാളുടെ ദൃശ്യങ്ങൾ സമീപവാസിയായ യുവതിയുടെ മൊബൈൽ ക്യാമറയിൽ കുടുങ്ങി. അഞ്ച് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. വിളവൂർക്കൽ ഈഴക്കോട് ശ്രീനാരായണ റോഡ് ദാമോദർ നഗറിൽ ജോയിനിയിൽ സ്വകാര്യ ട്രാവൽസ് ഉടമയായ സുനിലിന്റെ വീട്ടിൽ ആണ് മോഷണം. വീടിനു മുന്നിൽ ഒളിപ്പിച്ചിരുന്ന താക്കോൽ എടുത്താണു വാതിൽ തുറന്നതെന്ന് കരുതുന്നു. മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ  അനുഭവിച്ച പ്രദേശവാസിയെയാണു സംശയം. ഇയാൾ വീട്ടിലെത്തുന്നത് അയൽവാസിയായ യുവതി ഫോണിൽ പകർത്തി.ഈ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!