പ്രശസ്ത നാടക കൃത്തും സാംസ്കാരിക പ്രവർത്തകനുമായ കുളമുട്ടം അഷറഫ് അന്തരിച്ചു

ആറ്റിങ്ങൽ : 3 പതിറ്റാണ്ടുകളിൽ അധികം അബുദാബിയിൽ ജോലി ചെയ്തിരുന്ന എഴുത്തുകാരനും നാടക കൃത്തും സാംസ്കാരിക പ്രവർത്തകനുമായ കുളമുട്ടം അഷ്‌റഫ്(67) അന്തരിച്ചു. ഇന്ന് രാത്രി 8 മണി കഴിഞ്ഞ് കല്ലമ്പലം കെ.റ്റി.സി.റ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ :ലൂസിഹ
മക്കൾ :നിതിയ, നിതിൻ
മരുമക്കൾ : ഷർമി, ബിസ്മിയ
കബറടക്കം ചൊവ്വ ഉച്ചക്ക് കുളമുട്ടം ജുമാ മസ്ജിദിൽ

ഫയൽ ചിത്രം :പ്രവാസി മാദ്ധ്യമരംഗത്ത് 45 വർഷം സേവനം അനുഷ്ഠിച്ച കുളമുട്ടം അഷറഫിനെ പ്രേംനസീർ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിക്കുന്നു