നെല്ലനാട് : ഹരിതകേരള മിഷന്റെ സഹകരണത്തോടെ നെല്ലനാട് പഞ്ചായത്തിൽ പച്ചത്തുരുത്ത് ഒരുക്കി. വാമനപുരം പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിലാണ് പച്ചത്തുരുത്ത് സജ്ജമാക്കിയത്. അഞ്ച് സെന്റ് സ്ഥലത്ത് വൈവിധ്യമുള്ള വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു.
ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പ് അധ്യക്ഷനായി.കെ.പി.ചന്ദ്രൻ മുഖ്യാതിഥിയായി. ബിന്ദു അരുൺകുമാർ, ഡോ. സജി, ബിനു എസ്.നായർ, ബീനാരാജേന്ദ്രൻ, ഉഷ തുടങ്ങിയവർ പങ്കെടുത്തു.