Search
Close this search box.

മികച്ച വില്ലേജുകളുടെ പട്ടികയിൽ പള്ളിച്ചൽ വില്ലേജ് ഒന്നാം സ്ഥാനത്ത്

eiT80EC42436

പള്ളിച്ചൽ : ജില്ലാതലത്തിലുള്ള മികച്ച വില്ലേജുകളുടെ പട്ടികയിൽ പള്ളിച്ചൽ വില്ലേജും ഓഫീസർമാരുടെ പട്ടികയിൽ പള്ളിച്ചൽ വില്ലേജ് ഓഫീസറും ഒന്നാംസ്ഥാനത്തെത്തി. പള്ളിച്ചലിന് പുറമേ കരകുളം, കോട്ടുകാൽ എന്നീ വില്ലേജുകളും മികച്ച വില്ലേജ് ഓഫീസുകളായി തിരഞ്ഞെടുത്തു. ബാലരാമപുരം നെല്ലിവിളയിൽ റ്റെസാ വില്ലയിൽ ആൽബി ജോർജാണ് നിലവിൽ പള്ളിച്ചൽ വില്ലേജ് ഓഫീസർ. പള്ളിച്ചൽ വില്ലേജിലെ ഓൺലൈൻ സേവനത്തിനുള്ള മികവാണ് അംഗീകാരത്തിന് അർഹനാക്കിയത്. 2018 എപ്രിലിലാണ് ആൽബി പള്ളിച്ചൽ വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. അപേക്ഷകരെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തിരികെ അയയ്ക്കുന്നത് ജോലിയോടുള്ള അവഗണനയാണെന്ന് ആൽബി പറഞ്ഞു. ടൂറിസം വകുപ്പിലെ ജീവനക്കാരി പ്രീതയാണ് ഭാര്യ. നേമം വിക്ടറി ബോയ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനി മേരി തെരേസ പി. ജോർജ്, വിശ്വഭാരതി പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ജയിംസ് ജി. ജോർജ് എന്നിവർ മക്കളാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!