Search
Close this search box.

വ്യാജ ചെക്ക് നൽകി സിമന്റ് വ്യാപാരിയെ കബളിപ്പിച്ച യുവാവ് പള്ളിക്കലിൽ അറസ്റ്റിൽ

eiR3VIZ14227

പള്ളിക്കൽ: കാട്ടുപുതുശ്ശേരിയിലെ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള മയൂരഹാർഡ് വെയറിൽ നിന്നും സിമൻറ് വാങ്ങിയ ശേഷം വ്യാജ ചെക്ക് നൽകി കബളിപ്പിച്ച കേസിൽ യുവാവിനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ, കാരറ, പറയാട്ട് ഹൗസിൽ അഖിൽ (31) ആണ് അറസ്റ്റിലായത്. കടയിലെത്തി 200 ചാക്ക് സിമന്റ് വാങ്ങിയ ശേഷം 5000 രൂപ നൽകുകയും ബാക്കി 70000 രൂപ പണിസ്ഥലത്ത് സിമന്റ് എത്തിച്ച ശേഷം നൽകാമെന്ന് പറഞ്ഞ് വ്യാജ ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നു. കടയുടമ നൽകിയ പരാതിയിൽ സമാനമായ മറ്റൊരു കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.ആറ്റിങ്ങൽ ഡി വൈ എസ് പി പി.വി.ബേബി കുമാറിന്റെ നേതൃത്വത്തിൽ ഐ എസ് എച്ച് ഒ അജി ജി നാഥ്, എസ് ഐ പി.അനിൽകുമാർ, എ എസ് ഐ അനിൽകുമാർ, സി പി ഒമാരായ ബിനു, ബിനീഷ്, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചിത്രം:അറസ്റ്റിലായ പ്രതി അഖിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!