Search
Close this search box.

ഇരുട്ടിൽ നിന്നും വൈദ്യുതി ലഭിക്കുമോ? അറിയാം…. കാണാം… മനസിലാക്കാം

eiF6T5C16943

കിളിമാനൂർ: ടൈമർ ബോംബ് സ്വിച്ച് കണ്ടിട്ടുണ്ടോ? ഭക്ഷണം എങ്ങനെ കഴിക്കണം? എന്താണ് യന്ത്രമുക്ക്? എന്തിനും ഉത്തരം ഉണ്ട് മേൽപൊരുന്തമൺ എൽ എം എൽ പി എ സിലെ കുട്ടികൾക്ക്.കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് അധ്യാപകരുടെയും രക്ഷാകർത്താക്കളും ചേർന്നാണ് ശാസ്ത്രകൗതുകം പദ്ധതി നടപ്പിലാക്കുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള എല്ലാ കുട്ടികളും നൂറിലധികം നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കും മറ്റു വിദ്യാലയങ്ങൾക്കും പ്രദർശനം കാണുന്നതിന് അവസരം നൽകി. കൊച്ചു കുട്ടികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുതിർന്നവർക്കു പോലും ഉത്തരം മുട്ടി. ശാസ്ത്രകൗതുകം പരിപാടിക്ക് സഹായം നൽകിയ കോമളചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.പി റ്റി എ പ്രസിഡന്റ് കെ ബിജുവിന്റെ അധ്യക്ഷതയിൽ പ്രഥമാധ്യാപിക എസ് അജിതകുമാരി സ്വാഗതം പറഞ്ഞു.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു നിർവ്വഹിച്ചു..ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബി എൻ ജയകുമാർ, വാർഡ് മെമ്പർ എസ് അഞ്ജന,വാർഡ് മെമ്പർ എസ് അഞ്ജന,ബി ആർ സി പരിശീലകൻ വൈശാഖ് കെ എസ്, മുൻ എസ് എസ് ജി കൺവീനർ ജി രവീന്ദ്ര ഗോപാൽ എന്നിവർ പങ്കെടുത്തു.എസ് എസ് ജി കൺവീനർ പി കെ അനിൽകുമാർ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!