Search
Close this search box.

പോത്തൻകോട്ട് നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോയ വയോധികൻ ബൈക്കിടിച്ച് മരിച്ചു

eiMVH6H34894

പോത്തൻകോട്: പോത്തൻകോട്ട് നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോയ വയോധികൻ ബൈക്കിടിച്ച് മരിച്ചു.തീപ്പുകൽ കല്ലൂർകോണം കുളത്തിൻകര കിഴക്കുംകര വീട്ടിൽ അബൂബക്കർ (60) ആണ് മരിച്ചത്.

മേലേമുക്ക് മേരി മാതാ ജംഗ്ഷന് സമീപം ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. പോത്തൻകോട്പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി അതേ ദിശയിൽ വന്ന ബൈക്ക് അബൂബക്കറിനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അബൂബക്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: നസീമ ബീവി. മക്കൾ: ഷീബ, ഷഫീക്ക്. മരുമക്കൾ: ഷാജഹാൻ, സജീന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!