Search
Close this search box.

വർക്കലയിൽ സ്വകാര്യ ബസ് കയറി സ്ത്രീയ്ക്ക് പരിക്ക്

ei9RM2D34168

വർക്കല : വർക്കല പഴയചന്തയിൽ സ്വകാര്യ ബസ് സ്ത്രീയുടെ കയ്യിൽ കയറി ഇറങ്ങി. ഇന്ന് വൈകുന്നേരം 7 :15 ഓടെയാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് വർക്കലയിലേക്ക് പോകുകയായിരുന്ന തിരുവാതിര ബസ്സാണ് ഇടവ സ്വദേശിയായ സ്ത്രീയുടെ കയ്യിൽ കൂടി കയറിയത്.

സംഭവവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാർ പൊലീസിന് നൽകിയ വിവരം ഇങ്ങനെ :

ബസ് പഴയചന്ത ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയായിരുന്നു. എന്നാൽ ഇടത് വശത്തുകൂടി ഓവർ ടേക്ക് ചെയ്ത ബൈക്കിൽ പുരുഷനും സ്ത്രീയും ഉണ്ടായിരുന്നു. ബസ്സിന്‌ മുന്നിൽ കിടന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറി. തുടർന്നു ഇടിയുടെ ആഘാതത്തിൽ സ്ത്രീ ബസ്സിനിടയിലേക്കും പുരുഷൻ റോഡിലേക്കും തെറിച്ചു വീണു. ഈ സമയം മുന്നോട്ട് എടുത്ത ബസ്സിന്റെ ടയർ സ്ത്രീയുടെ കയ്യിൽ കയറുകയായിരുന്നു. ബസ് ജീവനക്കാർ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും വർക്കല പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ എന്താണ് അപകട കാരണമെന്ന് കണ്ടെത്താൻ കഴിയു എന്നും അതിനു ശേഷം മാത്രമേ കേസ് എടുക്കു എന്നും വർക്കല പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!