Search
Close this search box.

നജിമയുടെ ചികിത്സയ്ക്ക് സഹായവുമായി കടയ്ക്കാവൂർ സ്വലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ

eiUMFXX73308

കടയ്ക്കാവൂർ : ‘മാർഭവൻ സിൻഡ്രം’ എന്ന അപൂർവ രോഗത്തിന്റെ തുടർ ചികിത്സകളും ശാസ്ത്രക്രിയകളുമായി ആശുപത്രിയിൽ കഴിയുന്ന കവയത്രിയും സാമൂഹിക പ്രവർത്തകയുമായ നജിമയ്‌ക്ക് സഹായവുമായി കടയ്ക്കാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ എത്തി.

ആലംകോട്, പെരുംകുളം സ്വദേശി നജിമ നിസാമുദ്ദീൻ(33) കടയ്ക്കാവൂർ എസ്.എസ്.പി.എച്ച്. എസിൽ 8- ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ‘മാർഭവൻ സിൻഡ്രം’ എന്ന അപൂർവ രോഗം പിടിപെട്ടത്. 20 വർഷത്തോളമായി ചികിത്സകളും ശാസ്ത്രക്രിയകളും തുടർന്നു കൊണ്ടിരിക്കുകയാണ്. രോഗത്തെ തോൽപ്പിച്ച് കവിതകൾ രചിച്ചും ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിച്ചും നജിമ എന്നും ആവേശത്തോടെയാണ് ജീവിതത്തെ അഭിമുഖീകരിക്കുന്നത്. എന്നാൽ സാമ്പത്തിക തടസ്സങ്ങൾ എന്നും ഒരു ബുദ്ധിമുട്ട് തന്നെയാണ്. അതറിഞ്ഞാണ് സ്വലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ സഹായവുമായി എത്തിയത്. നജിമ ഇപ്പോൾ അകത്തുമുറിയിൽ ശാസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്.

സ്വലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ സംഭാവനയായി 15,000/- രൂപയുടെ ചെക്ക് നജിമയുടെ അമ്മ സുധീറയെ ഏൽപ്പിച്ചു.തുടർന്നും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു. റോയ് കടയ്ക്കാവൂർ, സുരേന്ദ്രൻ, സുനിൽ സുധാകരൻ, അനിൽ, സജി എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!