Search
Close this search box.

വെഞ്ഞാറമൂട്ടിൽ വെടിമരുന്ന് കൊണ്ട് വന്ന വാഹനം നാട്ടുകാർ തടഞ്ഞു

eiYO3D482516

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ആലന്തറ ഉല്ലാസ് നഗറിൽ സ്വകാര്യ വാഹനത്തിൽ കൊണ്ടുവന്ന വെടിമരുന്ന് നാട്ടുകാർ തടഞ്ഞു. ഇന്ന്‌ വൈകുന്നേരം 6 അര മണി കഴിഞ്ഞാണ് സംഭവം. ബൊലേറോ കാറിൽ വെടിമരുന്നുകൾ ബോക്സുകളിലാക്കി പ്രദേശത്തെ പാറ ക്വാറിയിലേക്ക് കൊണ്ടുപോയതാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ജനങ്ങൾ താമസിക്കുന്ന ഭാഗത്ത്‌ കൂടി യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വെടി മരുന്നുകൾ കൊണ്ടു പോകുന്നത് എന്ന് ആരോപിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ വാഹനം തടഞ്ഞത്. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി വാഹനവും ബോക്സും കസ്റ്റഡിയിലെടുത്തു. സ്‌ഫോടക വസ്തുവാണോ ബോക്സിനുള്ളിൽ എന്ന സംശയം നിലനിൽക്കുന്നതിനാൽ ജനങ്ങളുടെ സുരക്ഷ മുന്നിൽക്കണ്ട് ബോക്സ് മറ്റൊരു പാറ ക്വാറിയുടെ പ്രദേശത്തേക്ക് മാറ്റി. നാട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. കൃത്യമായ പരിശോധനകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!