നേപ്പാളില്‍ 8 മലയാളി വിനോദസഞ്ചാരികൾ മരിച്ചനിലയില്‍ : മരിച്ചവരിൽ തിരുവനന്തപുരം സ്വദേശികളും

തിരുവനന്തപുരം : നേപ്പാളില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമാനിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരിൽ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളും ഉണ്ടെന്നാണ് വിവരം. മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ തകരാറ് മൂലം ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് സൂചന. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.  മരിച്ചവരിൽ നാല് കുട്ടികളുമുണ്ടെന്നാണ് സൂചന.

പ്രവിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.