ആനാട്ടെ വ്യാഴാഴ്ച ചന്ത ശ്രദ്ധേയമാവുന്നു

ആനാട് : ജൈവ ഉത്‌പന്നങ്ങളും നാടൻ പച്ചക്കറികളുമായി ആനാട്ടെ വ്യാഴാഴ്ച ചന്ത ശ്രദ്ധേയമാവുന്നു. കൃഷിവകുപ്പ് ആവിഷ്കരിച്ച ‘ജീവനി’ പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലാകൃഷി ഓഫീസർ താജുന്നീസ കർഷക ചന്ത സന്ദർശിച്ചു.ലേലത്തിനെത്തിയ പടവലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ജില്ലാ ഓഫീസർക്ക് നൽകി സ്വീകരിച്ചു.വാഴക്കുലകളുടെ വൻശേഖരവും വർദ്ധിച്ച കർഷക പങ്കാളിത്തവുമാണ് ആഴ്ചച്ചന്തയെ ശ്രദ്ധേയമാക്കുന്നത്.കൃഷി ഓഫീസർ എസ്.ജയകുമാർ കർഷകചന്ത ആസൂത്രണവും സംഘാടന പരിചയവും നടത്തി.നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ്, വാർഡ് മെമ്പർമാരായ പാണയം നിസാർ,അക്ബർഷാൻ,വേങ്കവിള സജി, ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആനാട്ടെ ആഴ്ചച്ചന്തയെ ജീവനി പദ്ധതിയുടെ ഭാഗമാക്കുമെന്ന് ജില്ലാ കൃഷി ഓഫീസർ അറിയിച്ചു.