സ്‌കൂട്ടറും ജീപ്പും കൂട്ടിമുട്ടി,  സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മ ലോറി കയറി മരിച്ചു

നെടുമങ്ങാട് :സ്‌കൂട്ടറും ജീപ്പും കൂട്ടിമുട്ടി സ്കൂട്ടറിൽ നിന്നും തെറിച്ചു റോഡിൽ വീണ വീട്ടമ്മ ലോറി കയറി ഇറങ്ങി മരിച്ചു. നെടുമങ്ങാട് നെട്ട കുന്നുംപുറത്തുവീട്ടിൽ അഖില (36) യാണ് മരണമടഞ്ഞത് .ഇന്ന്‌ വൈകുന്നേരം 3 മണിയോടെ നെടുമങ്ങാട് കല്ലമ്പാറയിൽ വച്ചാണ് അപകടം ഉണ്ടായത് .ചെയ്സ് വലിച്ചു കൊണ്ട് പോകുകയായിരുന്ന ജീപ്പിൽ വാളിക്കോട് നിന്നും പഴകുറ്റി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന അഖിലയുടെ സ്‌കൂട്ടർ കൂട്ടിമുട്ടുകയും ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ അഖിലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു