അടൂർ പ്രകാശ് എംപി നയിക്കുന്ന ലോങ്ങ് മാർച്ചിന് അയ്യപ്പഭക്തരുടെ സ്വീകരണം

കല്ലമ്പലം: പൗരത്വനിയമ ഭേദഗതിക്കെതിരെ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നയിക്കുന്ന ലോങ്ങ്‌ മാർച്ചിന് അയ്യപ്പഭക്തരുടെ സ്വീകരണം. കല്ലമ്പത്ത് നിന്ന് രാവിലെ ആരംഭിച്ച ലോങ്ങ്‌ മാർച്ച്‌ കടുവയിൽ പള്ളിക്കു സമീപം എത്തിയപ്പോൾ ഒരു സംഘം അയ്യപ്പഭക്തന്മാർ മുഗൾ രാജവംശത്തിന്റെ കിരീടം അണിയിച്ചു കൊണ്ട് അടൂർ പ്രകാശ് എംപിയുടെ ലോങ്ങ് മാർച്ചിന് സ്വീകരണം നൽകി.കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ, എൻജിഒ അസോസിയേഷൻ നേതാവ് പ്രദീപ്, മാമം ചൈതന്യ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വൈകുന്നേരം 6 മണിക്ക് കണിയാപുരത്ത് മാർച്ച്‌ സമാപിക്കും. മൂവായിരത്തിലധികം പേരാണ് കല്ലമ്പലത്ത് നിന്നും കാൽനടയായി കണിയാപുരത്തേക്ക് ഒഴുകുന്നത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന് കീഴിലെ വിവിധ കോൺഗ്രസ്‌ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.