Search
Close this search box.

ആലംകോട് എൽപിഎസ്സിന് മുന്നിൽ കുട്ടികൾക്ക് ഭീഷണിയായി പാറയും പൊടിയും

eiYDEVY53390

ആലംകോട് : ആലംകോട് ഗവ എൽപിഎസ്സിന് മുന്നിൽ കുട്ടികൾക്ക് ഭീഷണിയായി പാറയും മണ്ണും പൊടിയും. ഹൈ വേ റോഡ് പണിയുടെ വേസ്റ്റ് ആണ് ഇവിടെ കൊണ്ട് തള്ളിയിരിക്കുന്നത്. കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് ഈ അവസ്ഥ. ഇവിടെ ഇത്തരത്തിൽ പാറയും മണ്ണും കൊണ്ട് ഇട്ടേക്കുന്നതിനാൽ പാറയുടെ ഇടയിൽ ഇഴജന്തുക്കളെ കണ്ടതായി നാട്ടുകാർ പറയുന്നു. ഇഴ ജന്തുക്കളെ ഭയന്നു മുതിർന്നവർ പോലും ഇതുവഴി പോകാൻ മടിക്കുന്നു. സ്കൂൾ പരിസരത്തേക്ക് ഇഴ ജന്തുക്കൾ എത്താൻ ഈ കൂട്ടിയിട്ടിരിക്കുന്ന പാറയും മറ്റും കാരണമായേക്കും. മാത്രമല്ല പൊടി ശല്യവും രൂക്ഷമാണ്.

തടി കഷ്ണവും മണ്ണും പാറയും എല്ലാം കൊണ്ട് സ്കൂൾ കെട്ടിടത്തിന് മുൻ വശം നിറഞ്ഞു കിടക്കുകയാണ്. അത്രയ്ക്ക് വേറെ സ്ഥലം ഇല്ലാത്തത് കൊണ്ടാണോ എൽപി സ്കൂളിന് മുന്നിൽ ഇതെല്ലാം കൊണ്ട് തള്ളിയത് എന്നാണ് നാട്ടുകാരുടെ ചോദ്യം. അപകടങ്ങൾക്ക് കാത്ത് നിൽക്കാതെ അടിയന്തിരമായി ഇവിടെ നിന്ന് ഇതൊക്കെ മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!