ആനാട് ഗ്രാമപഞ്ചായത്ത് ‘ഹരിത” പുരസ്കാരം നേടി

ആനാട് : ഹരിത കേരള മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വ, മാലിന്യ സംസ്കരണ രംഗത്തും കൃഷി, ജലസേചനം എന്നിവയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ആനാട് ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ‘ഹരിത” പുരസ്കാരം. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിൽ മന്ത്രി എ.സി. മൊയ്തീൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന് ഹരിത അവാർഡ് സമ്മാനിച്ചു. ഹരിത കേരള മിഷന്റെ മൂന്ന് ഉപമിഷനുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവുകളാണ് അവാർഡിന് പരിഗണിച്ചത്. ചടങ്ങിൽ ഹരിതകേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സൺ ഡോ.ടി.എൻ സീമ, ആനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.