Search
Close this search box.

അഞ്ചുതെങ്ങ് അഞ്ചക്കടവിന് സമീപം വൈദ്യുത കമ്പി പൊട്ടി വീണു : തലനാരിഴയ്ക്ക് അപകടം ഒഴുവാക്കി യുവാവ് മാതൃകകാട്ടി

ei73KZH56233

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് അഞ്ചകടവിന് സമീപം വൈദ്യുത കമ്പി പൊട്ടിവീണു അപകടം ഒഴുവായത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം 12 : 30 ഓടെ അതുവഴി എത്തിയ അഞ്ചുതെങ്ങ് സ്വദേശിയായ യുവാവ്ആണ് വൻ അപകടം ഒഴുവാക്കുവാൻ കാരണമായത്.

സൂപ്പർ സ്റ്റാർ രജനികാന്ത്ന്റെ കഴിഞ്ഞ ദിവസം റിലീസ് ആയ ദർബാർ കാണുവാൻ കണിയാപുരം ജി ട്രാക്സിൽ പോയ അഞ്ചുതെങ്ങ് കൊച്ചുപള്ളി സ്വദേശി ആനന്ദ് സെബാസ്റ്റ്യൻ എന്ന യുവാവ് തിരികെ വീടിലേക്ക് മടങ്ങി വരുമ്പോഴേണ് വഴിമധ്യേ വൈദ്യുത കമ്പി പൊട്ടിവീണനിലയിൽ ആദ്യം കാണുന്നത്.

തുടർന്ന് അദ്ദേഹം കടയ്ക്കാവൂർ കെഎസ്ഇബിയിൽ വിവരം അറിയിക്കുകയുമായിരുന്നു. എന്നാൽ കെഎസ്ഇബി ജീവനക്കാർ തക്കസമയത്ത് എത്തുമോ എന്ന മുൻകാല സംശയങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം കടയ്ക്കാവൂർ പോലീസിലും വിവരം അറിയിച്ചു.

എന്നാൽ അത്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു കെഎസ്ഇബിയുടെയും പോലീസിന്റെയും ഭാഗത്ത്‌നിന്നും ഉണ്ടായതെന്നു അദ്ദേഹം പറയുന്നു. ഫോൺ ചെയ്തു അര മണിക്കൂറിനുള്ളിൽ കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്ത്കയും വൈദ്യുതകമ്പി പുനസ്ഥാപിക്കുകയും ചെയ്തു. മാത്രവുമല്ല തന്റെ നമ്പറിലേക്ക് കടയ്ക്കാവൂർ പോലീസ് തിരികെ വിളിച്ചു സ്ഥിതിഗതികൾ അന്വേഷിക്കുകയും ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്ഥലത്ത് എത്തും എന്ന ഉറപ്പ് നൽകുകയും ചെയ്തതായി അദ്ദേഹം അത്ഭുതത്തോടെ പറയുന്നു.

അപകടം വിളിച്ചു പറഞ്ഞാൽ തിരിഞ്ഞു നോക്കാത്ത മുൻകാല അനുഭവങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇതെന്നാണ് യുവാവ് ആനന്ദ് സെബാസ്റ്റ്യൻ പറയുന്നത്. വൈദ്യുതകമ്പികൾ വഴി ഉണ്ടായ അപകടമരണങ്ങൾ ഒട്ടനവധി സംഭവിച്ച നമ്മുടെ നാട്ടിൽ ഒരു പക്ഷെ അന്നും ഇതുപോലെ ആത്മാർത്ഥമായി തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിൽ ആ ജീവനുകൾ നമുക്ക് നഷ്ടമാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതകമ്പി പൊട്ടി വീണത് ശ്രദ്ധയിൽപെട്ടത് മുതൽ ബന്ധപെട്ടവർ എത്തുംവരെ അവിടെ തന്നെ നിലയുറപ്പിച്ച ആനന്ദ് അതുവഴി ആ സമയത്ത് വന്ന പലരെയും അപകടം സൂചന നൽകി വഴിമാറ്റി വിട്ടിരുന്നു. സഹജീവികൾക്ക് വേണ്ടി ഒരു നിമിഷം പോലും ചിലവഴിക്കാൻ മടിക്കുന്ന പുതു തലമുറയിലെ യുവാക്കൾക്ക് അഞ്ചുതെങ്ങ് കൊച്ചുപള്ളിക്ക് സമീപം പാരിഷ് ബംഗ്ളാവിൽ സെബാസ്റ്റ്യൻ സിറിളാ ദാമ്പതികളുടെ മകനായ് ജനിച്ച ആനന്ദ് സെബാസ്റ്റ്യൻ നാടിനാകെ മാതൃകയാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!