ഷോക്കേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് സഹായം

വെഞ്ഞാറമൂട്: ഷോക്കേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബ സഹായ നിധിയിലേക്ക് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമാഹരിച്ച തുക കൈമാറി. ഇക്കഴിഞ്ഞ നവംബർ 2 ന് വീട്ടിലെ കോഴിക്കൂട്ടിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഭാര്യയെ രക്ഷിക്കുന്നതിനിടയിൽ മരിച്ച തൈക്കാട് പൊലീസ് ട്രയിനിംഗ് ക്യാമ്പിലെ എ.എസ്.ഐ വെഞ്ഞാറമൂട് സ്വപ്നാലയത്തിൽ ഹർഷകുമാറി (47)ന്റെ വീട്ടിൽ എ.ഡി.ജി.പി ബി. സന്ധ്യ എത്തി തുക ഭാര്യ സ്വപ്നയ്ക്ക് കൈമാറി . ഡി.കെ. മുരളി എം.എൽ.എ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പ്രിഥ്വിരാജ്, വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ ബി. ജയൻ, കേരള പൊലിസ് ഓഫീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളും കേരള പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയതിന്റെ പിറ്റേ ദിവസമായിരുന്നു ഹർഷകുമാറിന്റെ മരണം.