ആറ്റിങ്ങലിൽ ഭരണഘടനാ സംരക്ഷണ തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിൽ ചേർന്ന യോഗത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ രാമു അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശിവൻകുട്ടി, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. എൻ സായികുമാർ, അഡ്വ. ബി സത്യൻ എംഎൽഎ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സി പയസ്, കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി വിജയകുമാർ, സിഐടിയു കിളിമാനൂർ ഏരിയ സെക്രട്ടറി വൽസല കുമാർ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം പ്രദീപ്  എന്നിവർ സംസാരിച്ചു. സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം മുരളീധരൻ നന്ദിയും പറഞ്ഞു.