ആറ്റിങ്ങൽ ഗവ കോളേജിൽ ‘ജീവനി’- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ജില്ലാ തല ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ : ‘ജീവനി’- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ ഗവ കോളേജിൽ നടന്നു. ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം നിർവഹിച്ചു.

2020 ജനുവരി ഒന്നു മുതൽ 2021 ഏപ്രിൽ വരെയുള്ള 470 ദിവസം വിഷരഹിത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനി -‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പദ്ധതി കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനമാണ് ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ നടന്നത്. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന പച്ചതുരുത്തിന്റെയും പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നിർവഹിച്ചു.
നഗരസഭാ ചെയർമാൻ എം പ്രദീപ്, ചിറയിന്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ്, നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.