Search
Close this search box.

ഇതിനൊക്കെ ആരാണ് സമ്മതം നൽകുന്നത് : ആറ്റിങ്ങൽ ഐടിഐയ്ക്ക് മുന്നിലെ കാഴ്ച

eiR4R2B28356

ആറ്റിങ്ങൽ : പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് മികച്ച സംവിധാനങ്ങൾക്കൊപ്പം അനുയോജ്യമായ സാഹചര്യം കൂടി രുക്കേണ്ടതുണ്ട്. അല്ലാതെ പഠിക്കുന്ന സ്ഥാപനത്തിന് മുന്നിൽ മദ്യ ലോറിയല്ല കാഴ്ച വെക്കേണ്ടത്. ആറ്റിങ്ങൽ ഐടിഐയ്ക്ക് മുന്നിൽ കുറച്ചു ദിവസങ്ങളായി കാണുന്ന കാഴ്ചയാണ്. മദ്യ ലോറി ഒതുക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുന്നിൽ തന്നെ സ്ഥലം വേണോ? അത് മാത്രമല്ല ഈ വലിയ ലോറികൾ ഇവിടെ കിടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ പ്രയാസമാണ്. കാരണം റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് റോഡ് മുറിച്ചു കടക്കുന്നവരെ കാണാൻ കഴിയില്ല. ലോറി വലിയ മറവാണ്. രണ്ടു ദിവസം മുൻപ് അങ്ങനെ നടന്ന അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.


സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റിലേക്ക് വരുന്ന ലോറികളാണ് ഈ ഏരിയ മുഴുവൻ കയ്യടക്കുന്നത്. എന്തിനാണ് ഇങ്ങനെ ഇവിടെ ദിവസങ്ങളോളം ഇട്ടേക്കുന്നത് എന്നാണ് നാട്ടുകാരുടെ ചോദ്യം. എന്തിന് വേണ്ടി ആയാലും ഒന്നോ രണ്ടോ മണിക്കൂർ ഇടുന്ന പോലെ ഒന്നും രണ്ടും ആഴ്ച ഇവിടെ പാർക്ക്‌ ചെയ്യാൻ അനുവദിക്കരുത് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇങ്ങനെ വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലും തോന്നുന്ന സ്ഥലത്തൊക്കെ ലോറി പാർക്ക് ചെയ്യാൻ ഇവർക്ക് ആരാണ് സമ്മതം നൽകിയത്. ഇങ്ങനെ ലോറികൾ നിരന്നു കിടക്കുന്നത് കാണുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്തെ കണ്ണും പൂട്ടി ഇരിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന അപകടം തുടർക്കഥ ആകാതിരിക്കാൻ വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികളെയും അവർ പഠിക്കുന്ന അറിവിനെയും ബഹുമാനിച്ച് ഐടിഐയ്ക്ക് മുന്നിലെ ലോറികൾ ‘എങ്കിലും’ മാറ്റാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. മാത്രമല്ല, റോഡ് വശത്ത് നിരന്നു കിടക്കുന്ന ലോറികൾ അപകടം വരുത്തി വെയ്ക്കാൻ സാധ്യത ഉള്ളതിനാൽ മൂന്നുമുക്ക് വരെ ഇങ്ങനെ ലോറികൾ പാർക്ക് ചെയ്യാതിരിക്കാൻ ശാശ്വത പരിഹാരം കാണാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് യാത്രക്കാരും ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!