സ്വകാര്യ ബസിൽ കയറിയ വിദ്യാർഥിനികളെ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ല : കെഎസ്‌യു പരാതി നൽകി

ആറ്റിങ്ങൽ: കഴിഞ്ഞദിവസം ആറ്റിങ്ങൽ ഗേൾസ് സ്കൂളിൽ നിന്നും സ്വകാര്യ ബസിൽ കയറിയ വിദ്യാർഥിനികളെ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താതെ മൂന്ന് സ്റ്റോപ്പ് അപ്പുറം ഇറക്കിവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ അടുത്ത കാലയളവിൽ ആറ്റിങ്ങലിൽ തുടർച്ചയായി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ബസ്‌ ജീവനകാരുടെ ഇത്തരം പ്രവണതകൾക്ക് മാതൃകപരമായ ശിക്ഷ നല്കി ആറ്റിങ്ങല്‍ മേഖലയിലെ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തണം എന്ന്‍ ആവശ്യപ്പെട്ട്‌ കെ.എസ്‌.യു ആറ്റിങ്ങൽ ആർ.ടി.ഒ ക്ക് പരാതി നൽകി

ആറ്റിങ്ങലിലെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ തുടർന്നും ആവർത്തിക്കുകയാണെങ്കിൽ തുടർസമരപരിപാടികളുമായി കെ എസ്‌.യു മുന്നോട്ടുപോകുമെന്ന് കെ.എസ്‌.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിഷ്ണു മോഹൻ അറിയിച്ചു.