വിദ്യാധിരാജ സ്കൂളിൽ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം എംഎൽഎ വി.ജോയി നിർവ്വഹിച്ചു.

ആറ്റിങ്ങൽ : ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ കുട്ടികളുടെ കായിക പരിശീലനത്തിനായി നിർമ്മിച്ച വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം വർക്കല നിയോജക മണ്ഡലം എംഎൽഎ വി. ജോയി നിർവ്വഹിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ രാധേയത്തിൽ രാജീവിന്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച മത്സരത്തിൽ ശ്രീ വിദ്യാധിരാജ സ്കൂൾ ടീം വിജയികളായി. മുൻ സംസ്ഥാന വോളിബോൾ താരം നൗഷാദ് അബ്ദുൾ ലത്തീഫ്, പ്രിൻസിപ്പാൾ മോഹന ചന്ദ്രൻ നായർ, പിടിഎ പ്രസിഡന്റ് ബി.ഷിബു, വൈസ് പ്രസിഡന്റ് സുമാ രാമചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു