അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പോഷക സമൃദ്ധി പദ്ധതിയ്ക്ക് തുടക്കം

ആറ്റിങ്ങൽ നഗരസഭയുടെയും അവനവഞ്ചേരി സർക്കാർ സിദ്ധ ഡിസ്പെൻസറിയുടേയും നേതൃത്വത്തിൽ പോഷക സമൃദ്ധി പദ്ധതി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. ചുമ, വിട്ടുമാറാത്ത തുമ്മൽ, അലർജി, രക്തക്കുറവ്, വിളർച്ച, വിശപ്പില്ലായ്മ തുടങ്ങിയ രോഗങ്ങളിൽ നിന്ന് കുട്ടികളെ വിമുക്തരാക്കി അവരുടെ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുന്നതിനാണ് പോഷക സമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികളേയും പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ. നിർവ്വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അവനവഞ്ചേരി സിദ്ധ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സ്മിത പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, കൗൺസിലർമാരായ ഗീതാകുമാരി, കോമളകുമാരി, ഗായത്രിദേവി, സുരേഷ്കുമാർ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, വൈസ് പ്രസിഡൻറ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, ജി.എൽ.നിമി എന്നിവർ സംബന്ധിച്ചു

.