അഴൂരിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്‌ സംഘടിപ്പിച്ചു 

ചിറയിൻകീഴ്: കേരള സംസ്ഥാന യുവജന ക്ഷേമബോർഡും പെരുങ്ങുഴി യുവ ക്ലബ്ബും ആറ്റിങ്ങൽ അഹല്യ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പും, യുവജന ദിനാചരണവും സംഘടിപ്പിച്ചു. അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് റ്റി ഇന്ദിര അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ അജിത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി സുധർമ്മ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം എസ് കൃഷ്ണകുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ എസ് ചന്ദ്രികാദേവി, പഞ്ചായത്തംഗങ്ങളായ സി സുര, കെ ഓമന, യുവ ക്ലബ്ബ് പ്രസിഡൻ്റ് എ അനീഷ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോർഡിനേറ്റർ എസ് രഞ്ജിത്ത് സ്വാഗതവും ആർ എസ് സുമ നന്ദിയും പറഞ്ഞു. ഡോ.ഷാനിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു