കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് വോളിബോൾ ടൂർണമെന്റ് : ചുള്ളിമാനൂർ ന്യൂസ്റ്റർ ടീം വിജയികളായി..

ചുള്ളിമാനൂർ :കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന വോളിബോൾ ടൂർണമെന്റിൽ ചുള്ളിമാനൂർ ന്യൂസ്റ്റർ ടീം വിജയികളായി. ആറ്റുംപുറത്ത്‌ വെച്ച് നടന്ന കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കിഷോർ ആണ് ഉത്ഘാടനം ചെയ്തത്. വോളിബോൾ ടൂർണമെന്റിൽ വിജയികളായ ചുള്ളിമാനൂർ ന്യൂസ്റ്റർ ടീമിന് വേണ്ടി നവാസ്, ഫാരിസ് സിദാൻ, പ്രമോദ് സാമുവൽ, ബൈജു, സുനീർ, അനി, ജിഷ്ണു, എന്നിവർ കളിച്ചു.