ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

അരുവിക്കര : ‘ വിമുക്തി ‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 72 ആം രക്തസാക്ഷിദിനത്തോടനുബന്ധിച്ചു മൈലം ബ്രദർസ് ഭഗത് സിംഗ് ഗ്രന്ഥശാലയും ജി. വി രാജ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജി വി രാജ സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.അരുവിക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. ഷാജു ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് റേഞ്ച് ഇൻസ്‌പെക്ടർ റ്റി. സജിത്ത് ബോധവൽക്കരണ ക്ലാസ്സെടുത്തു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 300 കുട്ടികൾ പങ്കെടുത്തു.