Search
Close this search box.

കോലിയക്കോട് കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്.

eiUHVGL82779

പോത്തൻകോട് : കോലിയക്കോട് ബിവറേജ് ജംഗ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാരായ ആറു പേർക്ക് പരിക്ക്. പൗഡിക്കോണം വിഷ്ണു നഗർ രോഹിണിയിൽ വിജയരാജൻ, അനിൽ, മനു, വിജയനന്ദി, രഞ്ജിത്ത്, കരുവാളൂർ സ്വദേശി റജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ 5.30 ന് ബൈപാസ് റോഡിലായിരുന്നു അപകടം. പോത്തൻകോട്ട് നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്ന സിഫ്റ്റ് കാറും പുനലൂർ കരവാളൂരിൽ നിന്നു തിരുവനന്തപുരം എയർപോർട്ടിലേക്ക് പോകുകയായിരുന്ന സിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. റീ ടാറിംഗ് പണിക്കായി റോഡിൽ ഒഴിച്ചിരുന്ന ഓയിലിൽ വഴുതി വാഹനങ്ങൾ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. തുടർന്ന് ഫയർഫോഴ്സ് സംഘം റോഡ് കഴുകി വൃത്തിയാക്കി. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായർ ഫയർ ഓഫീസർമാരായ അനീഷ് കുമാർ, ദീനു, സുമേഷ്, ലിനു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!