Search
Close this search box.

ബൈക്കിൽ കറങ്ങി പിടിച്ചുപറി: പ്രതി പിടിയിൽ

ei7XSZ423872

പെരിങ്ങമ്മല : ബൈക്കിൽ കറങ്ങി നടന്ന് പിടിച്ചുപറി നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പെരിങ്ങമല വില്ലേജിൽ പാലോട് പച്ച ജവഹർ കോളനി ബ്ലോക്ക് നമ്പർ 15ൽ സലിമിന്റെ മകൻ അൻസിൽ (19)ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.

ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ജംഗ്ഷനു സമീപമാണ് സംഭവം. വൈകുന്നേരം 6 അര മണിയോടെ പനവൂർ സ്വദേശിയും കെഎസ്ആർടിസി കണ്ടക്ടറുമായ സിനി ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടർ ഓടിച്ചു വീട്ടിലേക്ക് പോകവെ പൾസർ ബൈക്കിൽ അതുവഴി വന്ന അൻസിലും മറ്റൊരാളും ചേർന്നു  വഴി ചോദിക്കാനെന്ന വ്യാജേന സിനിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച ശേഷം കഴുത്തിൽ കിടന്ന മൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ചുപറിക്കുകയായിരുന്നു. മാത്രമല്ല, അന്നേദിവസം രാത്രി 9അര മണിയോടുകൂടി പുത്തൻപാലം ജംഗ്ഷനു സമീപം വച്ച് റോഡിൽ കൂടി നടന്നുപോകുകയായിരുന്ന പനവൂർ കല്ലിയോട് സ്വദേശി സബിതയെ ചവിട്ടി തള്ളിയിട്ട് അയ്യായിരം രൂപയും പാസ്‌പോർട്ടും മൊബൈൽ ഫോണുമടങ്ങിയ ബാഗ്  പിടിച്ചുപറിച്ചു കവർച്ച ചെയ്തതിനുമാണ് അൻസിൽ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. പ്രതികൾക്ക് ആർഭാടജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പണം ഉപയോഗിക്കുന്നത്.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽ ഗോപി, ശ്രീകുമാർ പോലീസുകാരായ ബിജു, സനൽ രാജ് , നെവിൽ രാജ്, അനൂപ് വിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!