ചെമ്മരുതിയിൽ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും ആദ്യ വില്പനയും നടന്നു

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ എണാർവിളയിൽ ഗ്രാമ പഞ്ചായത്തിന്റെയും മത്സ്യഫെഡിന്റെയും ക്ഷീരവികസന വകുപ്പിന്റയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ആരംഭിച്ച കവിത ഫാം ഹൗസിൽ ഉൾനാടൻ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും ആദ്യ വില്പനയും ഇന്ന് രാവിലെ അഡി.വി ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന , ഐഎംഎഫ് സൊസൈറ്റി സെക്രട്ടറി സുധീർ മോഹൻദാസ്, രാഷ്ട്രീയ നേതാക്കൾ , മത്സ്യവകുപ്പ് , മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ് , കോർപ്പറേഷൻ ബാങ്ക് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ന്യൂതന മത്സ്യ കൃഷിരീതിയായ ബയോഫളോക്ക് സിസ്റ്റത്തെ കുറിച്ച് മനസ്സിലാക്കുവാനും ശുദ്ധജല മത്സ്യങ്ങളായ തിലോപ്പിയ , നട്ടർ ( ആവോലി മച്ചാൻ ) , മലേഷ്യൻ വാള , അനബസ് ( കല്ലേമുട്ടി ) തുടങ്ങിയ അതീവ സ്വാദിഷ്ടമായ മത്സ്യങ്ങളെ ജീവനോടെ ഇവിടെ നിന്നും ലഭിക്കും .