ചെമ്മരുതിയിൽ 25 പൾസ് പോളിയോ ബൂത്തുകൾ വഴി 2320 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി

ചെമ്മരുതി : പൾസ് പോളിയോ പ്രോഗ്രാമിന്റെ ചെമ്മരുതി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എ.എച്ച് സലിം നിർവ്വഹിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഇരുപത്തിയഞ്ച് പൾസ് പോളിയോ ബൂത്തുകൾ വഴിയാണ് തുള്ളി മരുന്ന് നൽകിയത്. 2320 കുട്ടികൾക്ക് വാക്സിൻ നൽകി. ഇതിൽ ഒൻപത് കുട്ടികൾ അന്യ സംസ്ഥാനക്കാരാണ്. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ അരുണ എസ് ലാൽ , മെഡിക്കൽ ആഫീസർമാരായ ഡോ: അൻവർ അബ്ബാസ്, ഡോ: സുജ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ , സ്റ്റാഫ് നഴ്സുമാരായ ജിജി, അശ്വതി, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരായ സുജ എസ് ആർ , സുജ ബി, സുമിയ, ഗീതാകുമാരി , അശ്വതി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സരിത, ശ്യാമ ബാലകൃഷ്ണൻ ആശ വാളണ്ടിയർ മാരായ ജീവ, സിന്ധു ജയപ്രകാശ് എന്നിവർ പങ്കെടുത്തു.