ചെമ്മരുതിയിൽ ടെറസിൽ പച്ചക്കറി കൃഷി

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ടെറസിൽ പച്ചക്കറി കൃഷിക്ക് ആവശ്യമായ മണ്ണ് നിറച്ച ഗ്രോബാഗുകളും വിവിധയിനം പച്ചക്കറിതൈകളും വിതരണം ചെയ്തു. 2000 രൂപ വിലയുള്ള ഒരു യൂണിറ്റിന് 1500 രൂപ സർക്കാർ സബ്സിഡിയും 500 രൂപഗുണഭോക്തൃവിഹിതവും ചെലവഴിക്കും. മണ്ണു നിറച്ച 25 ഗ്രോബാഗും പച്ചക്കറിതൈകളുമാണ് വിതരണം ചെയ്യുന്നത് .ചെമ്മരുതിയിൽ പുതുതായി ആരംഭിച്ച അഗ്രോസർവ്വീസ് സെൻറർ ആണ് പച്ചക്കറിതൈകൾ ഉല്പാദിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം പനയറ എസ് എൽ വി എച്ച് എസിൽ നിർവഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജയസിംഹൻ, വാർഡുമെമ്പർ രജനി പ്രേംജി, കൃഷി ആഫീസർ പ്രീതി, ഷൈജു, ഷാജി എന്നിവർ സംസാരിച്ചു.