ചെറുന്നിയൂരിൽ റോഡുകളുടെ ഉദ്ഘാടനം മെഴ്സികുട്ടി അമ്മ നിർവഹിച്ചു

ചെറുന്നിയൂർ : ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിന്റെ തീരദേശ വികസന ഫണ്ടിൽ നിന്നും 30.80 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച ചെറുന്നിയൂർ -ദളവാപുരം- ചെമ്പക കണ്ണാട്ട് തടി മില്ല് റോഡിന്റെയും ചെമ്പകമന്ദിരം ഏറ ഏല റോഡിന്റെയും ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സികുട്ടി അമ്മ നിർവ്വഹിച്ചു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു.

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. നവപ്രകാശ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.