Search
Close this search box.

ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവ് പാലത്തിന് വികസനം വേണമെന്ന് ആവശ്യം ശക്തം

eiGEML955892

ചെറുന്നിയൂർ : ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവ് പാലത്തിന് വികസനം വേണമെന്ന ആവശ്യം ശക്തം. വർക്കലയിൽ നിന്നും കവലയൂർ വഴി ആറ്റിങ്ങലിലേക്ക് പോകുന്ന പ്രധാന തിരക്ക് പിടിച്ച റോഡിലാണ് ഈ കുപ്പിക്കഴുത്തു പോലെയുള്ള പാലം.

ഒരു ബസ് കടന്നുപോകാൻ മാത്രം വീതിയുള്ള പാലത്തിന് ബലക്ഷയവുമുണ്ട്. പാലത്തിന്റെ അടിഭാഗത്തെ കെട്ടുകൾ ഇളകിയിട്ടുണ്ട്. മാത്രമല്ല പാലത്തിന്റെ കൈവരികൾക്കും ബലക്ഷയമുണ്ട്. പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് വീതികൂട്ടി ടാർ ചെയ്തെങ്കിലും പാലം പഴയപടി തുടരുകയാണ്.

ചെറുന്നിയൂർ പഞ്ചായത്തിലെ വെള്ളിയാഴ്ചക്കാവിനും ഒറ്റൂർ പഞ്ചായത്തിലെ പേരേറ്റിലിനും മധ്യേയാണ് പാലം. തോടിന് കുറുകേ നിർമിച്ചിട്ടുള്ള പാലത്തിന് ആറ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വലിയ വാഹനം കടന്നു പോകുകയാണെങ്കിൽ ഗതാഗതക്കുരുക്കുണ്ടാകും. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. സർവീസ് ബസുകളും സ്കൂൾ ബസുകളുമടക്കമുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലം കടക്കാൻ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നു.

ഇടറോഡിൽനിന്നു ചെറിയ കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ പാലത്തിൽ ഇടയ്ക്കിടെ അപകടങ്ങളും ഉണ്ടാക്കുന്നു. പാലം പുതുക്കിപ്പണിയാൻ ഏതാനും വർഷം മുൻപ്‌ ശ്രമമുണ്ടായെങ്കിലും നടന്നില്ല. കിഫ്ബിയിൽ ഉൾപ്പെടുത്തി വെന്നികോട്- ചെറുന്നിയൂർ- വെള്ളിയാഴ്ചക്കാവ് വഴി കവലയൂർ ഭാഗത്തേക്ക് റോഡ് നവീകരണം നടത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ചക്കാവ് പാലം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല പാലം വികസനം പ്രത്യേകമായി ഉൾപ്പെടുത്തി ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!