പൾസ് പോളിയോ : ബ്ലോക്ക് തല ഉദ്ഘാടനം ശാർക്കര വാക്സിനേഷൻ സെന്ററിൽ നടന്നു

ചിറയിൻകീഴ് : പൾസ്പോളിയോ തുള്ളിമരുന്നു വിതരണത്തിന്റെ ചിറയിൻകീഴ് ബ്ലോക്ക് തല ഉദ്ഘാടനം ശാർക്കര വാക്സിനേഷൻ സെന്ററിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.പോളിയോ മയലറ്റീസ് അഥവാ പിള്ള വാതം സമൂഹത്തിൽ നിന്നും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്നേ ദിവസം തുള്ളിമരുന്നു നൽകുന്നത്. കേരളത്തിൽ 24,247 വാക്സിനേഷൻ സെന്ററുകൾ വഴി 24 ലക്ഷത്തോളം കുട്ടികൾക്കാണ് തുള്ളിമരുന്നുകൾ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലായി 10,500  ഓളം കുട്ടികൾക്ക് തുള്ളിമരുന്നു നൽകണം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, ഗ്രാമ പഞ്ചായത്തംഗങ്ങളായ മോനി ശാർക്കര, ബേബി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  വസന്തകുമാർ നഴ്സ്മാരായ ബീന, സലീഹ ,സോളി, റീജ, മഞ്ചു, ആശാ വർക്കർ ഷീജ, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കലാഫീസർ ഡോ.അർനോൾഡ് ദീപക് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് നന്ദിയും പറഞ്ഞു.