ചിറയിൻകീഴിൽ ‘മകരനിലാവ്’പുരസ്കാരങ്ങൾ വിതരണം ചെയ്തു

ചിറയിൻകീഴ്: ചിറയിൻകീഴിലെ വിശ്വശ്രീ ധന്വന്തരി ചാരിറ്റബിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മകരനിലാവ് 2020 പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ചലച്ചിത്ര താരം ശ്രീലത നമ്പൂതിരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ ശ്രീലത നമ്പൂതിരിയുടെ സിനിമ ജീവിതത്തിലെ അമ്പതാം വാർഷികവും ആഘോഷിച്ചു. ചടങ്ങിൽ സാമൂഹ്യരത്ന പുരസ്‌കാരം ടിഫാനി, ആരോഗ്യരത്ന പുരസ്‌കാരം ഡോ. ശർമ്മദ് ഖാൻ, നടനരത്ന സീരിയൽ താരം ശ്രീറാം രാമചന്ദ്രൻ, കാവ്യരത്ന അൻസാർ വർണ്ണന, കാർഷികരത്ന അസീസും, സ്പെഷ്യൽ ജൂറി സീരിയൽ താരം വിവേകഗോപൻ, എൻ്റർപെണർ പുരസ് കാരം ഷിയാസ് ഖാൻ എന്നിവർ ഏറ്റുവാങ്ങി.
വർക്കല എംഎൽഎ അഡ്വ. വി ജോയി പുരസ് കാര രാവ് ഉദ്ഘാടനം ചെയ് തു. ട്രസ്റ്റ് ചെയർമാൻ മിഥുൻ എംഎസ് കുറുപ്പ്, പ്രസിഡന്റ് അനിൽകുമാർ, ജനറൽ സെക്രട്ടറി എസ് സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നിർധനരായ രണ്ട് യുവതികൾക്ക് ട്രസ്റ്റ് വിവിഹത്തിനായി നൽകിയ പത്ത് പവൻ്റെ സ്വർണം വി ജോയി എംഎൽഎ യുവതികളുടെ ബന്ധുക്കൾക്ക് കൈമാറി.