പുതുക്കരി മുക്കാലുവട്ടം ശ്രീദുർഗാദേവി ക്ഷേത്രത്തിലെ മകരഉതൃട്ടാതി ഉത്സവാഘോഷങ്ങൾക്കു കൊടിയേറി

ചിറയിൻകീഴ്: പുതുക്കരി എസ്എൻഡിപി ശാഖായോഗം മുക്കാലുവട്ടം ശ്രീദുർഗാദേവി ക്ഷേത്രത്തിലെ മകരഉതൃട്ടാതി ഉത്സവാഘോഷങ്ങൾക്കു കൊടിയേറി. ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് കൊടിയേറ്റ് കർമങ്ങൾക്കു കാർമികത്വം വഹിച്ചു. ജനുവരി 30നു ഉച്ചയ്ക്ക് രണ്ടിനു മുഖ്യ ചടങ്ങായ ക്ഷേത്ര – സന്നിധിയിൽ നിന്നും ആരംഭിക്കുന്ന ആറാട്ടുഘാഷയാതയാടെ കൊടിയിറങ്ങും.

ഉത്സവ ദിവസങ്ങളിൽ രാവിലെ ചതുശുദ്ധി , ധാര , പഞ്ചകം , നവകം , ഉഷപൂജ , 10ന് കഞ്ഞിസദ്യ , ഉച്ചയ്ക്ക് 12ന് അന്നദാനം , വൈകിട്ടു ഭഗവതി സേവ , വിളക്കുപൂജ , രാത്രി ഏഴിനു പായസസദ്യ , അത്താഴപൂജ എന്നിവയുണ്ടാവും.

വെളളിയാഴ്ച രാത്രി ഏഴിനു മഹാ കാളിപൂജ , രാത്രി എട്ടിനു സംഗീത സദസ്. ശനി വൈകിട്ടു 6:30ന് ഭഗവതിപൂജ , രാത്രി 8:30ന് ഗാനമേള, ഞായർ രാവിലെ ഏഴിനു നവഗ്രഹപൂജയും ശനീശ്വരഹോമവും, 10ന് നാഗരൂട്ട്, രാത്രി എട്ടിന് ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസ്. തിങ്കൾ വൈകിട്ട് നാലിന് ഐശ്വര്യപൂജ , രാത്രി 8 :30ന് ഗാനമേള , ചൊവ്വ വൈകിട്ട് മൂന്നിന് നാരങ്ങാവിളക്ക് , 5 :30ന് വിളക്കും ചമയവും പുഷ്പാലങ്കാരവും. ബുധൻ രാവിലെ എട്ടിനു ശതകല ശപൂജയും കലശാഭിഷേകവും , വൈകിട്ട് 6:30ന് സ്പെഷൽ ദീപാരാധനയും ദീപക്കാഴ്ചയും , രാത്രി 8: 30ന് നാടൻപാട്ടുകളുടെ ദൃശ്യാ വിഷ്കാരം. സമാപന ദിവസമായ വ്യാഴം രാവിലെ ഒൻപതിനു പൊങ്കാല , തുടർന്നു സമൂഹസദ്യ. ഉച്ചയ്ക്കു രണ്ടിനു വിവിധവാദ്യമേളങ്ങൾ , നാടൻകലാരൂപങ്ങൾ , ഗജവീരൻമാർ , ഫ്ലോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ പുറപ്പെടുന്ന ആറാട്ടു ഘാഷയാത്ര പണ്ടകശാല , റെയിൽവേ സ്റ്റേഷൻ , വലിയകട , ശാർക്കര ക്ഷേത്രം വഴി രാത്രി ക്ഷേത്രസന്നിധിയിൽ തിരിച്ചെഴുന്നള്ളുന്നതോടെ ഉത്സവം സമാപിക്കും .