പനയ്ക്കോട് റിപ്പബ്ലിക് ദിനാഘോഷവും ഏകതാ സദസ്സും

തൊളിക്കോട് : കോൺഗ്രസ്‌ പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിക്കുകയും ഏകതാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. പനയ്ക്കോട് ജങ്ഷനിൽ നടന്ന പരിപാടി കെപിസിസി മീഡിയ സമിതി അംഗം അഡ്വ. ബിആർഎം ഷെഫീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻഎസ്. ഹാഷിം അധ്യക്ഷത വഹിച്ചു, നേതാക്കളായ രഘുനാഥൻ ആശാരി,ആർ.സുവർണ്ണകുമാർ, ഗ്രാമപഞ്ചായത്ത് അംഗം നട്ടുവൻകാവ് വിജയൻ,പനയ്ക്കോട് വസന്തകുമാരി,ഉദയകുമാർ, പിഎം.പ്രകാശ്,കാരക്കാൻതോട് രമേശൻ,പനയ്ക്കോട് ശ്യാം,അജയൻ,എന്നിവർ സംസാരിച്ചു.