കൊറോണ വൈറസ് കേരളത്തിലുമെത്തി

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.

വിദ്യാർത്ഥിയുടെ പേരോ മറ്റ് വിദ്യാർത്ഥികളോ പുറത്തുവിട്ടിട്ടില്ല. വുഹാൻ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥി ആണെന്നാണ് വിവരം. പരിശോധനയിൽ  രക്തസാമ്പിൾ പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി 27 ഓളം സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റുമായി പരിശോധിച്ചത്