ആറ്റിങ്ങൽ രാമച്ചംവിളയിൽ ഡിവൈഎഫ്ഐ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു

ആറ്റിങ്ങൽ : ജനുവരി 30 ഗാന്ധിജി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് “ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാകില്ല” എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ രാമച്ചംവിളയിൽ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു.

പികെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ. എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശ്രീജിത്ത്‌ അധ്യക്ഷനായി, മേഖല സെക്രട്ടറി സുഖിൽ സ്വാഗതം പറഞ്ഞു. സിപിഐഎം ഏര്യാ കമ്മിറ്റി അംഗം സി. ജെ രാജേഷ് കുമാർ, ഡിവൈഎഫ്ഐ ഏര്യാ കമ്മിറ്റി അംഗം സംഗീത്, പ്രശാന്ത് എന്നിവർ സംസാരിച്ചു.