കാപ്പിലിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ഇടവ: ഇടവ, കാപ്പിലിൽ കടലിൽ കുളിക്കാനിറങ്ങി യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ചിറയിൻകീഴ് പണ്ടകശാല കൈവല്യം വീട്ടിൽ ബിജു(36)വിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് കടലിലിറങ്ങിയത്. കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ ബഹളം വച്ചപ്പോൾ പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ബിജുവിനെ കണ്ടെത്താൻ ആയില്ല. വിവരമറിയിച്ചതിനെത്തുടർന്ന് അയിരൂർ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ ആയില്ല.

കാപ്പിലിൽ കടലിൽ കാണാതായ യുവാവ് കോടതിയിൽ കീഴടങ്ങി, നാടകീയ രംഗങ്ങൾ ഇങ്ങനെ…