വനിതകൾക്ക് സൗജന്യ പേപ്പർ – തുണി സഞ്ചി നിർമ്മാണ പരിശീലനം നൽകി

പെരുമാതുറ: വനിതകൾക്ക് സൗജന്യമായി പേപ്പർ – തുണി സഞ്ചി നിർമ്മാണ പരിശീലനം പെരുമാതുറ സെൻട്രൽ ജമാഅത്ത് ഹാളിൽ നടന്നു.സരോവരം എന്ന പേരിൽ നെഹ്റു യുവകേന്ദ്ര, സ്നേഹതീരം പെൺമ, പെരുമാതുറ കൂട്ടായ്മ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നിർമ്മാണ പരീശീലന ക്ലാസ്സ് നടന്നത്.ആദ്യ ഘട്ടത്തിൽ 100 വനിതകൾക്കാണ് ക്ലാസ്സ് നൽകിയത്.

ശനിയാഴ്ച്ച രാവിലെ വ്യവസായ വകുപ്പ് മാസ്റ്റർ ട്രെയിനൽ കെ.എം.എച്ച് ഇക്ബാൽ നയിക്കുന്ന വനിതാ സംരംഭകത്വ ശാക്തീകരണ പരിശീലന ക്യാസ് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. തുടർന്ന് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച രാവിലെ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ക്യാമ്പും നടക്കും