വർക്കലയിൽ 3 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു.

വർക്കല: വർക്കലയിൽ 3 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. വർക്കല, ചെമ്മരുതി വട്ടപ്ലാംമൂട് പുന്നവിള വീട്ടിൽ ശരത്തിന്റെയും ഹൈമാവതിയുടെയും ഏകമകൾ വൈഗയാണ് കനിവ് തേടുന്നത്. ഹാേർമോൺ കുറവുകാരണം വളർച്ച മുരടിച്ച അവസ്ഥയാണ്.

ന്യുമോണിയ ചികിത്സയ്‌ക്കിടെയാണ് ഹോർമോണിന്റെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. കുത്തിവയ്‌പിന് മാത്രം പ്രതിമാസം 15,​000 രൂപയിലധികം വേണം. ശ്വാസകോശ സംബന്ധമായ അസുഖവും വൈഗയെ വേട്ടയാടുന്നുണ്ട്. 15വയസുവരെ ചികിത്സ തുടർന്നാൽ സാധാരണ ജീവിതത്തിലേക്ക് കുട്ടിയെ തിരികെയെത്തിക്കാൻ കഴിയുമെന്ന് എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ചികിത്സയ്‌ക്കുള്ള തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ഈ നിർദ്ധന കുടുംബം.

വട്ടപ്ലാംമൂട് യുണൈറ്റഡ് ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്നുള്ള തുക വൈഗയുടെ ചികിത്സയ്‌ക്കായി നൽകി. സി.പി.എം ചെമ്മരുതി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സന്തോഷ് കുമാറാണ് തുക കുടുംബത്തിന് കൈമാറിയത്. ക്ലബ് ഭാരവാഹികളായ ദീപൻ, നന്ദു തുടങ്ങിയവർ പങ്കെടുത്തു. സുമനസുകളുടെ സഹായത്തിനായി അമ്മ ഹൈമാവതിയുടെ പേരിൽ എസ്.ബി.ഐ വർക്കല ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 20197305951. IFSC CODE: SBIN0007845.