മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണ സ്വാമിക്ഷേത്രത്തിൽ സമൂഹ വിവാഹവും ചികിത്സാ സഹായ വിതരണവും : അപേക്ഷകൾ ക്ഷണിക്കുന്നു

മംഗലപുരം : പ്രസിദ്ധവും പരിപാവനവുമായ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണ സ്വാമിക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവവും ആറാമത് ശ്രീമത് ഭാഗവത സപ്താഹയജ്ഞവും 2020 മാർച്ച് 20 വെള്ളിയാഴ്ച (1195 മീനം 7 )വിളംബരഘോഷയാത്ര, ഭദ്രദീപം തെളിയിക്കൽ, ഉദ്ഘാടനസമ്മേളനം എന്നിവയോടുകൂടി സമാരംഭം കുറിച്ച് 2020 മാർച്ച് 30 (1195 മീനം 17) തിങ്കളാഴ്ച പര്യവസാനിക്കും.

ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ അഞ്ചാം ദിവസം രുക്മിണീ സ്വയംവരത്തിൽ ഒരു മഹനീയ മുഹൂർത്തത്തിന് സാക്ഷിയാകുന്ന ക്ഷേത്ര അങ്കണത്തിൽ നടക്കുന്ന നാലാമത് സമൂഹ വിവാഹത്തിന് ഏതാനും നിർധനരായ യുവതികളെ മംഗല്യവതികളാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഭഗവാൻറെ തിരുസന്നിധിയിൽ വിവാഹിതരാവാൻ താല്പര്യമുള്ള നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് 2020ഫെബ്രുവരി 25ന് മുമ്പ് അപേക്ഷകൾ ക്ഷണിക്കുന്നു.

ഉദ്ഘാടന സമ്മേളന ദിവസം എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ വിശിഷ്ട വ്യക്തികൾ അനുമോദിക്കുന്നു.കൂടാതെ നിർധനരായ ക്യാൻസർ രോഗികൾ, ഡയാലിസിസ് രോഗികൾ, കിടപ്പുരോഗികൾ എന്നിവർക്കുള്ള ചികിത്സാ സഹായങ്ങളും വിതരണം ചെയ്യും. ഇതിനായും അപേക്ഷകൾ നൽകാവുന്നതാണ്.

മംഗലാപുരം ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്നവർക്കാണ് മുൻഗണന എന്ന് ഉത്സവ കമ്മിറ്റി അറിയിച്ചു.
ക്ഷേത്ര ഭരണ സമിതിക്കു വേണ്ടി.. പ്രസിഡന്റ്‌. സുഗതരാജൻ, സെക്രട്ടറി ഷൺമുഖദാസ് (വിജു ), കൺവീനർ കൃഷ്ണഗോകുലം സന്തോഷ്‌ കുമാർ, ഖജാൻജി അഡ്വ. ഷിബു, ജോയിൻ കൺവീനർമാരായ ലാൽ ഇടവിളാകം, ശ്യാം ലാൽ എന്നിവരാണ് പത്രക്കറുപ്പിലൂടെ വിവരം അറിയിച്ചത്

കൂടുതൽ വിവരങ്ങൾക്ക്: 9995544819, 9605317779, 9846921655